Monday, January 13, 2014

സ്വർണകടത്തും,ഗൾഫ്‌ പ്രവാസികളും ഇന്ത്യയിലെ ആദായ,കസ്റ്റംസ് ,നികുതികളും.

സ്വർണകടത്തും,  ഗൾഫ്‌  പ്രവാസികളും, ഇന്ത്യയിലെ ആദായ,കസ്റ്റംസ് ,നികുതികളും.


             അടുത്ത കാലത്തായി വളരെ അധികം ചര്ച്ച ചെയ്യപ്പെടുന്ന വിഷയമാണ് ഗൾഫ്‌  പ്രവാസികൾ ഇന്ത്യയിലേക്ക്‌ കൊണ്ടുവരുന്ന സ്വർണം. നികുതി അടച്ചും അല്ലാതെയും. ഇന്ത്യ കാരുടെ സ്വർണതോടുള്ള ഭ്രമം ലോക പ്രസിദ്ധമാണ് . ലോകത്ത് ഇതുവരെ ഘനനം ചെയ്തെടുത്ത സ്വർണത്തിന്റെ 10% ഇന്ത്യ യിൽ ആണ് ഉള്ളത്. ഇപ്പോൾ ദിനംപ്രതി ഏകദേശം 100 kg സ്വർണം കേരളത്തിലേക്ക് പ്രവാസികൾ കൊണ്ടുവരുണ്ട് . ഇന്ത്യയിലെ സാധാരണ നിക്ഷേപകരും അവരുടെ നിക്ഷേപത്തിന്റെ ചുരുഗിയത്‌ വലിയൊരുഭാഗം സ്വർണത്തിൽ നിക്ഷേപിക്കാറുണ്ട് .വ്യക്തികൾക്ക്  Financial planning നടത്തുബോൾ മൊത്ത വരുമാനത്തിന്റെ 10% ശതമാനം സ്വർണത്തിൽ നിക്ഷേപിക്കുന്നത് നല്ലതാണ്  .  2013 മാത്രം ഏകദേശം 2000 kg  സ്വർണം കേരളത്തിൽ നികുതി അടച്ച് കൊണ്ട് വന്നിട്ടുണ്ട്‌ . വേൾഡ്  ഗോൾഡ്‌ കൌണ്‍സിൽ (ഇന്ത്യ  ) മേധാവി സോമസുന്ദരം  തന്നെ പറയുന്നത്  2012-13   മൂന്നാം പാദുകതിൽ  ഇന്ത്യയിൽ  ഔദ്യോതികമായി ഇറക്കുമതി ചെയ്ത സ്വർണ ത്തിന്റെ അളവ്  85 ടണ്‍ ആണ് .  സ്വർണതിന്റ്റെ  ആവശ്യകത 148 ടണും . അതായതു ഏകദേശം 63 ടണ്‍ സ്വര്ണം  കള്ളകടത്തിലൂടെ ഇന്ത്യ യിൽ വന്നിട്ടുണ്ട് .വേൾഡ്  ഗോൾഡ്‌ കൌണ്‍സിൽ (ഇന്ത്യ  ) മേധാവി സോമസുന്ദരം  തന്റെ  നവംബർ 2013  പ്രസ്തവനയിൽ പറയുന്നു്ടു .ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗോൾഡ്‌  വിപണികളിൽ ഒന്നായ  Dubai , മലയാളികളുടെ പറുദീസാ ആയതും സ്വർണകടത്തലിനു കാരണമാണ് .

എന്തുകൊണ്ട് അടുത്തകാലത്തായി സ്വർണ കടത്തു കൂടി ? 

        ഇന്ത്യ നേരിടുന്ന വളരെ വലിയ പ്രശ്നം ആണ് Current Account Deficit, അതായത്  ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുനതിനെക്കാൾ കൂടുതൽ തുകയ്ക്കുള്ള വസ്തുക്കൾ നമ്മൾ ഇറക്കുമതി ചെയ്യുന്നു. ഇതിൽ പ്രധാനമായും  പെട്രോളിയം ഉല്പന്നഗലും സ്വര്നവും ഇലട്രോണിക് ഉല്പന്നങ്ങൽ ആണ്. ഇതു ഇന്ത്യൻ GDP  യുടെ 4.2% എന്നാ അപകടകരമായ നിലവാരത്തിലേക്ക് വരെ എത്തി . UPA  ഗവര്മെന്റ്റ് CAD  കുറയ്ക്കുവാൻ കണ്ട്ടെത്തിയവഴികളിൽ  ഒരു ഉപായമാണ്   ആണ് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്  മേൽ അധിക നികുതി ചുമത്തുക എന്നത്. 2012 ജനവരി മാസത്തിൽ 2% ഉം 2012-13 ബട്ജെറ്റിൽ 4% ആയും,2013 ജനവരിയിൽ 6% ആയും ,2013 ജൂണ്‍ മാസ 8% ആയും അവസാനം 2013 ആഗസ്ത് മാസം 10% ആയും ഉയർത്തി . ധനകാര്യ മന്ത്രി പി . ചിദംബരം ജനങ്ങൾളോട് പരസ്യമായി സ്വർണം    വഗരുതു എന്നു ആപേഷികുന്ന അവസ്ഥ വരെ വന്നു.ഇറക്കുമതി തീരുവ വർധിപ്പിച്ചത് കാരണം അന്താരാഷ്ട്ര വിപണിയിലും ഇന്ത്യൻ വിപണിയിലും ഉള്ള സ്വർണവിലയിൽ വളരെ വലിയ വ്യതാസം ഉണ്ടായി, ഏകദേശം 1kg  സ്വർണത്തിൽ  ഏകദേശം 5 ലക്ഷത്തിനടുത്ത് രൂപയുടെ വ്യത്യാസം ഉണ്ടായി.

        പക്ഷെ ഇതുകൊണ്ടൊന്നും ഇന്ത്യക്കാരുടെ സ്വർണത്തോടുള്ള ഭ്രമം കുറച്ചില്ല. അവർ സ്വർണം വാങ്ങiകൊണ്ടേ ഇരുന്നു. ഇതു കള്ളകടത്ത് കാർ ഒരു ചാകരയായി കണ്ടു , അവർ അഴിമതിക്കാരായ  രാഷ്ട്ട്രീയ , ഉദ്യോഗസ്ഥ സഹായത്തോടെ സ്വർണം നിർബാധം കടത്തികൊണ്ടിരുന്നു .സിനിമ , സീരിയൽ രംഗത്തുള്ളവരും ,രാഷ്ട്രീയ കാരും , എയർ ഹൊസ്റ്റെസ്സ് മാർ മുതൽ , എന്തിനു വീട്ടമ്മ  മാരെ വരെ സ്വര്ണ കടത്തിനായി ഉപയോഗിച്ചു .Directorate of Revenue Intelligence ലെയും , Customs ,CBI യുടെയും ഇടപെടൽ കാരണം സ്വര്നകടത് പഴയതു പോലെ നടക്കാതെ ആയി . സ്വര്ണ കടത്തു തൊഴിലാക്കിയ ഒന്ന് രണ്ടു വലിയ കൂട്ടരേ അറസ്റ്റ് ചെയ്ത് അകത്തിട്ടു .2013 എപ്രിൽ മുതൽ നവംബർ വരെ ഏകദേശം 200 പേരെ Directorate of Revenue Intelligence സ്വര്ണകടത്തിന്റെ പേരില് അറസ്റ്റ് ചെയ്തു .

       ഇതിനുശേഷം സ്വര്ണകടത്തുകാർ വേറെ പല വഴികളും തേടി . സ്വർണം കൊണ്ടുള്ള പാത്രഗൽ ഉണ്ടാക്കി അതിനു വെള്ളി പൂശിയും , ഇലട്രോണിക് സാധാനഗളുടെ ഉള്ളിൽ  വെച്ചും ,ശരിരത്തിൽ കെട്ടി വരിഞ്ഞും ഷൂ , ബെൽറ്റ്‌ തുടാഗിയവ കുല്ലിഉം പരീഷിച്ചു.Customs  ഉം  DRI യും പിടി മുറിക്കിയപ്പോൾ മുഴവൻ നികുതിയും അടച്ചു സ്വർണം കൊണ്ടുവരാൻ തുടങി .

       1 kg  സ്വർണം മുഴുവൻ ഇറക്കുമതി അടച്ചു കൊണ്ടുവന്നാൽ പോലും അന്താരാഷ്ട്ര വിപണിയിലും , ഇന്ത്യൻ വിപണിയിലും ഉള്ള വില വ്യത്യസം കാരണം, ഡോള്ലെർ വിനിമയനിരക്കിൽ ഉണ്ടാകുന്ന നഷ്ട്ടം ഒഴിവാക്കിയാൽ പോലും 1.5 ലക്ഷം ചുരിഗിയതു കയ്യിൽ വരും .ഇതുകാരണം ആണ് ഗൾഫ്‌ മലയാളികൾ മാക്സിമം സ്വർണം വാങ്ങi വരുന്നത് .

        ഇന്ത്യയിലെ നിലവിലുള്ള നിമയം പ്രകാരം 6 മാസത്തിൽ  കൂടുതൽ വിദേശത്തു താമസിക്കുന്ന ഇന്ത്യൻ പൌരന് 1 kg വരെ സ്വർണം വിദേശ നാണയത്തിൽ നികുതി അടച്ചു കൊണ്ട് വരാം. അതുപോലെ വിദേശതെക്ക് പൊകുമ്പോൾ പുരുഷന്മാര്ക്ക്  Rs 50000 രൂപ യുടെയും , സ്ത്രീകൾക്ക് 1 ലക്ഷം രൂപയുടെയും സ്വർണം കൊണ്ടുപോകാം .

          നമ്മുടെ സാധാരണക്കാരനായ ബഹു ഭൂരിപഷം വരുന്ന ഗൾഫ്‌ പ്രവാസികളെ സ്വർണ കടതുകാർ  ദുരുപയോഗം ചെയ്യൂന്നു .ഇപ്പോൾ customs വപുക്കുകാരുടെ കണക്കു പ്രകാരം വളരെ ഭൂരിഭാഗം പേരും 1 kg  സ്വർണവും ആയിട്ടാണ്‌ വരുന്നത്. ഇവരിൽ പലരെയും സ്വർണ കടത്തുകാർ വാഹകർ ആയി ആണ്  ഉപയോഗിക്കുന്നത് .വാഹകർക്കു Rs 50000 മുതൽ 70000 കൊടുക്കും , ചിലപ്പോൾ Flight ടിക്കറ്റ്‌ ഉം . സ്വര്നകടതുകാർക്ക് ഇതിനു വളരെ വലിയ ഒരു സ്രിംഘല തന്നെ ഉണ്ട് ,ഗൾഫ്‌ രാജ്യത്തെ ട്രാവൽ എജെന്റ് മുതൽ നാടിലെ വാഹകരുടെ  പേരും മേൽവിലാസവും അനേഷിച്ചു ഉറപ്പുവരുത്തുന്ന എജെന്റ്സ് വരെ. സ്വര്ണം കടത്തുന്നതിന് Customs കാരുടെ മുന്നില്പ എങ്ങനെ പെരുമാരനമെന്നും പ രിസീലനം കൊടുത്ത് , വിമാനത്തിൽ കയറുന്നതിനു വാഹകരുടെ  ഫോട്ടോ യും, ഇട്ടിരിക്കുന്ന വസ്ത്രം എന്നിവ നാട്ടിലെ എജ്ന്റ്നു അയച്ചു കൊടുക്കും .നാട്ടിൽ എത്തിയാൽ വിമാന താവളത്തിന് പുറത്തു കാത്തു നില്ക്കുന്ന എജെന്റ് നു സ്വര്ണം കൈമാറും .

ഇനി ഇതിന്റെ ആദായ നികുതി നിയമ വശങ്ങൾ പരിശോധിക്കാം 

       പ്രവാസികൾ കൊണ്ടുവരുന്ന സ്വർണം 3 വർഷത്തിനുള്ളിൽ വിലക്കുകയാണെങ്കിൽ Sort  term capital  gain  tax നു വിധേയമാണ് .അതായതു സ്വർണം വിറ്റുകിട്ടുന്ന ലാഭം/ നഷ്ട്ടം നിങളുടെ ഇന്ത്യയിലെ വാർഷിക വരുമാന കണക്കിൽ കൂട്ടുകയും , ആദായ നികുതി സ്ലാബ് നു അനുസരിച്ചു  നികുതി അടക്കുകയും വേണം .

        കൊണ്ടുവരുന്ന സ്വർണം  3 വർഷത്തിനു  ശേഷം ആണ് വിൽകുന്നതെങ്കിൽ Long  term  capital  gain  tax  നു വിധേയമാണ് . അതായതു 20% with  indexation .

         ഇന്ത്യയിൽ ഇപ്പോഴുള്ള നിയമ പ്രകാരം  1 kg  സ്വർണം  കൊണ്ടുവരുന്ന പ്രവാസിയുടെ വിദേശത്തെ സാമ്പത്തിക സ്രോതസ്സ് , 1 kg സ്വർണം വഗുവനുല്ല വരുമാനം ഉണ്ടോ എന്ന്പ രിശോധിക്കാൻ നിയമപരമായ സംവിധാനം ഇല്ല. കുറഞ്ഞത്‌ 6 മാസമെങ്കിലും വിദേശത്ത്  താമസിച്ചിട്ടുണ്ടോ  എന്ന് മാത്രമാണ് പരിശോതികുന്നത്‌ PAN  card  കൊടുക്കാത്തത് കൊണ്ട് ആദായ നികിതി വകുപ്പിനും കണ്ടുപിടിക്കുക എളുപ്പമല്ല .

        നമ്മുടെ നാട്ടിലേക്കു കൊണ്ടുവരുന്ന സ്വർണത്തിന്റെ ഭൂരിഭാഗവും നട്ടില്ലെതന്നെ ജൂവലറി കളിലെക്കാന് പോകുന്നത് എന്നത് പരസ്യമായ ഒരു രഹസ്യമാണ് .അടുത്തിടെ പ്രമാധമായ  ഒരു സ്വര്ണ കള്ളകടത്ത് കേസിൽ പ്രമുഘ ജൂവലറി ഗ്രൂപ്പ്ന്റെ  ഡയറക്ടർ എതിരെ കേസ് എടുത്തിരുന്നു.ഇതു കേരളത്തിലെ പ്രമുഖ മാധ്യമങ്ങൽ എല്ലാം മുക്കി.അവരുടെ പരസ്യ വരുമാനതിന്റ്റ്റെ പ്രധാന സ്രോതസ്സ് ജൂവലറി കൽ ആണ് , ഇ കേസുകൾ ഒന്നും തന്നെ തെളിയുകയൊ , തെളിയാൻ പോകുകയോ ചെയ്യുന്നീല്ല.എല്ലാ കേസ് കളും സ്വര്ണം കടത്തുന വരില വെച്ചു അവസാനിപ്പിക്കും. കാരണം ഇതിന്റെ പിറകിലുള്ള സാമ്പത്തിക ശാസ്ത്രം വളരെ വലുതാണ്. സ്വ്ർണകടത്തു കുറയണമെങ്കിൽ ശക്തമായ നിയമ നിര്മാനതിലൂടെ ,ജൂവലറി കളുടെ നികുതി വെട്ടീപ്പു കുറയ്ക്കുകയും , കള്ളകടത്ത് സ്വര്ണം വാഗുന്ന ജൂവലറി ക്കാരുടെ ലൈസൻസ് രട്ധാക്കുകയും ചെയ്യണം.വിമാനത്താവളത്തിൽ പരിശോധനക്ക് കാണിക്കുന്നതിന്റെ നൂറിൽ ഒന്ന് ഉത്സാഹം , നമ്മുടെ നാട്ടിലെ ജൂവലറി കളിൽ പരിശോധന നടത്താൻ കാണിച്ചാൽ  ടണ്‍ കണക്കിന് നികുതി അടക്കാത്ത സ്വര്ണം കണ്ടെത്താം . നമ്മുടെ നാട്ടീലെ അഴിമതിക്കാരായ രാഷ്ട്ര്രീയ ഉദ്യോഗസ്ഥ ബിസിനസ്‌ കൂട്ട് കേട്ട് കാരണം ഇതു ഒരിക്കലും നടക്കാൻ പോകുന്നില്ല . അതുകൊണ്ട് തന്നെ ഇറക്കുമതി നികുതി ഉയര്ന്നു നിൽക്കുന്നിടത്തോളം  ചാനലുകളിൽ ബ്രേക്കിംഗ് ന്യൂസ്‌  ഇനിയും വന്നു കൊണ്ടേയിരിക്കും  "കരിപ്പൂര്  വിമാന താവളത്തിൽ വൻ  സ്വർണ  വേട്ട" .കുറ്റം മുഴുവൻ പാവം ഗൾഫ്‌ പ്രവസികല്ക്കും.

ഇവിടെ  സ്വർണ കടത്തിനെ ന്യായീകരിക്കുക അല്ല ചെയ്യുന്നത്. ഇതിന്റ്റെ പുറകിലെ അഴിമതിയും സാമ്പത്തികവും എല്ലാവരും  മനസിലാക്കുക .

NB : ഗൂഗിൾ ക്ലൌടിൽ എഴുത്ത് ആദ്യമായാണ് ഉപയോഗിക്കുന്നത്. മലയാളം  അക്ഷരത്തെറ്റ് ഉണ്ടെകിൽ ക്ഷമിക്കുക  .