Sunday, July 19, 2015

നമ്മുടെ നിത്യ ജീവിതത്തിൽ സാമ്പത്തിക പ്രതിസന്ധി വരാതിരിക്കാനുള്ള മാർഗങ്ങൽ

നമ്മുടെ നിത്യ ജീവിതത്തിൽ സാമ്പത്തിക പ്രതിസന്ധി വരാതിരിക്കാനുള്ള   മാർഗങ്ങൽ 

പണം നമ്മുടെ നിത്യ ജീവിതത്തിൽ വളരെ അത്യാവശ്യമായ ഒരു ഘടകമാണ്  എന്ന് നമുക്ക് എല്ലാവര്ക്കും തന്നെ അറിയാം. ഈ  ലോകത്തിലെ മിക്കവാറും എല്ലാവരും തന്നെ കൂടുതൽ പണം സമ്പാദിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ യാന്നു  ജീവിക്കുന്നത്. വൻകിട രാഷ്ട്രങൾ ,അന്താരാഷ്ട്ര കമ്പനികൾ , വൻകിട മൂലധന നിക്ഷേപകർ ,ഇന്ത്യൻ കമ്പനികൾ , രാഷ്ട്രീയക്കാർ , എന്തിനു നമ്മുടെ നാട്ടിന്പുറത്തുകാർ പോലും എങ്ങനെ കൂടുതൽ സംബാധിക്കാം എന്നാണ് ആലോചിക്കുന്നത്. നിയമപരമായ , നേർമയായ മാര്ഗങ്ങളിലൂടെ പണം സംബാധിക്കുന്നത് വളരെ നല്ല കാര്യം തന്നെ ആണ് .

കഷ്ടപ്പെട്ട് സംബാധിക്കുന്ന  പണം പരിരക്ഷികുന്ന  കാര്യത്തിൽ ലോകത്തിലെ 80% പേര്ക്കും തെറ്റ് പറ്റാറുണ്ട് . പെട്ടന്ന് കയ്യിൽ  പണം വരുംബോൾ   പലരും നമ്മുടെ വര്ദ്ധിച്ചു വരുന്ന ഉപഭോഗ സംസ്കാരത്തിന്റെ ഭാഗമായി എല്ലാം ചിലവഴിച്ചു തീര്ക്കും, വൻകിട  കമ്പിനികല്ക്കും , രാഷ്ട്രങ്ങൽക്കു പോലും പലപ്പോഴും തെറ്റ് പറ്റാറുണ്ട് . അടുത്തകാലത്തായി  ഗ്രീസ് സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടത് എല്ലാവരും തന്നെ ശ്രദ്ധിച്ചു കാണും . പക്ഷെ വ്യക്തികൾക്ക്  സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടാൽ തിരുച്ചുകയറാൻ വളരെ ബുദ്ധിമുട്ട് ആണ് . കടക്കെണിയിൽ  പെട്ട് കൂട്ട ആത്മഹത്യകൾ കേരളത്തിൽ ഇടയ്കിടെ വരാറുണ്ട്.   സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടതിരിക്കാനുള്ള ചില മുൻകരുതല്കൽ എടുത്തൽ മതി .

 1 - ആദ്യമായി നിങളുടെ വരുമാനത്തിന് അനുസരണമായി ഉള്ള നിങളുടെ സാമ്പത്തിക ഉത്തരവാദിത്ത ങ്ങളുടെ പട്ടിക തയ്യാറാക്കുക . കുട്ടികളുടെ വിദ്യാഭ്യാസം , കുട്ടികളുടെ കല്യാണം, പെൻഷൻ ആയതിനുശേഷം ഉള്ള ജീവിത ചെലവ് ,വീട് , വാഹനം തുടങ്ങിയവ, അനാവശ്യമായ സ്വപ്നങ്ങൾ ഒഴിവാക്കുക . നാട്ടുകാരുടെയും കുടുംബക്കാരുടെ മുന്നിലും പോങ്ങച്ചം കാണിക്കാൻ വേണ്ടി അനാവശ്യമായി ചിലവാക്കതിരിക്കുക.


 > സാമ്പത്തികമായി ഭദ്രത ഇല്ലാത്ത സമയത്ത്  വീട്, വസ്തു ഇടപാടുകൾ, എന്നിവ വാങ്ങതിരിക്കുക . പല  പ്രവാസികളും പോങ്ങച്ചം കാണിക്കാൻ വേണ്ടി  കൊട്ടാരം പോലുള്ള വീട് വെച്ച് , അവസാനം പെയിന്റ് അടിക്കാൻ പോലുമുള്ള കാശു ഇല്ലാതെ നട്ടം തിരിയുന്നത് കണ്ടിട്ടുട്.വീട് വെക്കുന്നതിനു മുൻപ് വരാൻ പോകുന്ന ചിലവിനെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം , വസ്തുശാസത്രത്തിൽ വിധഗ്ധ്നായ ഒരാളെ വെച്ച് നിങളുടെ ബട്ജുറ്റ് നു അനുസരിച്ച് ഡിസൈൻ ചെയ്യുക , ഗാര്ഹിക വായിപ എടുക്കുകയനെകിൽ  മുഴുവൻ തുകയ്കും ഇൻഷുറൻസ് എടുക്കുക .

>  ഗാർഹിക  ഉപകരനങ്ങൽ മാസതവണയായി വങ്ങതിരിക്കുക , പ്രതേകിച്ചും ക്രെഡിറ്റ്‌ കാർഡ്‌ ഉപയോഗിച്ചു വങ്ങതിരിക്കുക . പര്സ്യങ്ങളുടെ മായിക പ്രകലത്തിൽ പെടതിരിക്കുക.കാറ് , ഇരുചക്ര വാഹനങ്ങൾ എന്നിവ നിങ്ങളുടെ ബജറ്റ്/ ആവശ്യം  അനുസരിച്ച് വാങ്ങുക , പൊങ്ങച്ചം കാണിക്കാൻ വേണ്ടി വാഹനങ്ങൽ വാങ്ങരുത്

>  അനാവശ്യമായി ഗാര്ഹിക ഉപകരനങ്ങൽ വങ്ങതിരിക്കുക , പലരുടെയും വീടുകളിൽ  treadmill , ഓവൻ , ജ്യൂസ്‌ എക്സ്റ്റ്രക്സ്റ്റെർ , വസ്ത്രങ്ങൽ ,furniture  തുടങ്ങി യവ പൊടിപിടിച്ചു കിടക്കുണ്‌ടാവും , ഇവ ആവശ്യമുടെകിൽ  മാത്രം  വാഗങ്ങുക. ഓണ്‍ലൈൻ വ്യാപാര സ്ഥാപനങ്ങുളുടെ മായിക വലയത്തിൽ പെടതിരിക്കുക .Online Deal അയസ്യമുടെകിൽ മാത്രം വാങ്ങുക. ആദായ  വിൽപന / വിറ്റഴിക്കൽ വില്പന എല്ലാം തന്ത്ർങ്ങൽ  മാത്രമാണ്, വ്യാപാര സ്ഥാപനങ്ങൽ ആരും തന്നെ നഷ്ടത്തിൽ കച്ചവടം നടത്താറില്ല .

> എപ്പോഴും  അത്യാവശ്യ ചിലവിനുള്ള തുക ബാങ്ക് അക്കൗണ്ട്‌ൽ കരുതുക.പറ്റുമെങ്കിൽ ഭാര്യ / ഭർത്താവു അക്കൗണ്ട്‌ തുടങ്ങുക. ചുരിങ്ങിയതു 3 മാസത്തെ വീടുചെലവ് എങ്കിലും ഇ അക്കൗണ്ട്‌ൽ കരുതുക.

> പറ്റുമെങ്കിൽ മാസ വരുമാനത്തിന് പുറമേ , വേറെ എതെകിലും വരുമാനം  ഉറപ്പുവരുത്തുക . ഉദഹരണത്തിന് വാടക , മാസ dividends , interest  payout , കൃഷി  etc .

> ക്രെഡിറ്റ്‌ കാർഡുകൾ ദിവസചെലവുകൾക്കായി ഉപയോഗിക്കാതിരിക്കുക . ക്രെഡിറ്റ്‌ കാർഡുകൾ അത്യാവശ്യ സന്ദര്ളിങ്ങൽ മാത്രം ഉപയോഗിക്കുക. ക്രെഡിറ്റ്‌ കാർഡു ബില്ല് ഡ്യൂ ഡേറ്റ് നു മുന്പായി അടക്കുക .

>  വാര്ഷിക വരുമാനത്തിന്റെ  30% ഇൽ കൂടുതൽ കടം വാങ്ങതിരിക്കുക. കടം വാങ്ങുകയാണെങ്കിൽ  അന്ഗീകൃത ധനകാര്യ സ്ഥാപനഗളിൽ നിന്നും മാത്രം വാഗങ്ങുക .കൃത്യമായ ഇടവേളകളിൽ തിരിച്ചു അടക്കുക . അല്ലെങ്കിൽ CIBIL  ലിസ്റ്റിൽ പെട്ട് ഭാവിയിൽ ലോണ്‍ വാങ്ങണ്‍ പറ്റില്ല.

> ഊഹ കച്ചവടത്തിൽ പങ്കാളി ആകാതിരിക്കുക (Derivative markets ). നിങ്ങുക്കു  നേരിട്ട് അറിയാത്ത , മനസിലാവാത്ത ഒരു വ്യവസായത്തിലും പങ്കാളി   ആകാതിരിക്കുക .


> ഫോണ്‍ , കാര് , സൌന്ദര്യ വര്ധന വസ്തുക്കൾ എന്നിവ ആവശ്യത്തിനും മാത്രം ഉപയോഗിക്കുക. കഴിയുന്നതും പൊതു ഗതാഗത സംവിധനങ്ങുൽ ഉപയോഗിക്കുക  .

> ഭക്ഷനത്തിന് ആവശ്യത്തിനു മാത്രം ചിലവാക്കുക. കഴിയുന്നതം ഹോട്ടൽ ഭക്ഷണം ഒഴിവാക്കുക. ചെലവു ചുരിങ്ങിയ  പോഷക ആഹരങ്ങൽ ശീലമാക്കുക . ഇപ്പോഴും ഓര്ക്കുക നമ്മുക്ക് മരുന്ന് പണം കൊടുത്തു വാങ്ങണ്‍ പറ്റും   പക്ഷെ ആരോഗ്യം വാങ്ങണ്‍ പറ്റില്ല

> മദ്യപാനം, പുകവലി തുടങ്ങിയവ ഉപേഷിക്കുക.

> ആവശ്യ മില്ലാതെ സ്വര്ണം വാങ്ങരുത് .

> മാസവരുമാനം കൃത്യമായി പ്ലാൻ ചെയ്തു ചിലവഴിക്കുക.മാസവരുമാനത്തെ കൃത്യമായി നിക്ഷേപം , ചിലവുകൾ, എന്നായി എന്നായി തരം  തിരിക്കുക. മാസവരുമാനതിന്റ്റെ ചുരിങ്ങിയതു 40% എങ്കിലും  നിക്ഷേപിക്കുക .നിക്ഷേപങ്ങൾ ധീര്ക കല കാല നിക്ഷെപമെന്നും ഹ്രസ്വ കാല നിക്ഷെപമെന്നും രണ്ടായി തരം തിരിക്കുക, ധീര്കകാല നിക്ഷെപങൾ equity  market  ലും ഹ്രസ്വകാല നിക്ഷെപങൾ  FD , Debt  funds , Liquid  funds  , savings  ബാങ്ക് അക്കൗണ്ട്‌ എന്നിവയിൽ തരം തിരിച്ചു നിക്ഷേപിക്കുക

> കടം വാഗങ്ങുമ്പോൾ  ചുരുങ്ങിയ പലിശ നിരക്കിൽ വാഗങ്ങുക

>  സാമ്പത്തിക വളര്ച്ചനോക്കി നിഷേപങ്ങളിൽ നിന്നും  ലാഭം എടുക്കുക . ഓഹരി വിപണി , Mutual  Funds ,സ്വര്ണം , റിയൽ എസ്റ്റേറ്റ്‌ എന്നിവ യിൽ നിന്നും കാലം നോക്കി ലാഭം എടുക്കുക . വിദഗ്ദ്ധരിൽ നിന്നും ഉപദേശം തേടുക . ബാങ്കിൽ സേവിങ്ങ്സ് / കറന്റ്‌ അക്കൗണ്ട്‌ കളിൽ ആവശ്യത്തിൽ കൂടുതല പണം വെക്കരുത്  , ഇതു mutual  fund  liquid scheme  ഇല നിഷേപിക്കുക .

>  പണത്തെ ബഹുമാനിക്കുക
> വളരെ പ്രധാനപ്പെട്ട സാമ്പത്തിക തീരുമാനങ്ങൽ എടുക്കുമ്പോൾ വിധഗ്ദ്രുമായി കൂടിയാലോചിക്കുക .
>  വാർത്തകളിൽ നിന്നും ധനകാര്യം/ നികുതി  സംബധമായ കാര്യങ്ങൽ വായിച്ചു മനസിലാക്കുക .
> പറ്റുമെങ്കിൽ മാസത്തെ വരവുകളും ചിലവുകളും ഒരു പുസ്തകത്തിൽ എഴുതി വെച്ച് മാസ അവസാനം അവലോകനം .നടത്തുക .പറ്റുമെങ്കിൽ വര്ഷ അവസാനം ഒരു കണക്കു പിള്ള യെ വെച്ച് വരുമാന നികുതി ഫയൽ ചെയ്യുക

> Cash   ഇടപാടുകൾ കഴിയുന്നതും ഒഴിവാക്കുക . ചെക്ക് , DD , ഓണ്‍ലൈൻ പയ്മെന്റ്റ്‌ ശീലം ആക്കുക. "Please avoid black money  transactions "

> പല ധനകാര്യ സ്ഥാപനങ്ങളിൽ  ഒരേ സമയം ലോണ്‍  ഉണ്ടെഗിൽ , അതെല്ല്ലാം   ഒരിടത്തേക്ക് മാറ്റുക. ഹോം ലോണ്‍ ഒഴികെ മറ്റു  വായിപകൽ ആവ്ശ്യമുടെങ്കിൽ മാത്രം വാഗങ്ങുക. കൃത്യമായി തിരിച്ചു  തരുന്ന സുഹൃത്തുക്കള്ക്ക് മാത്രം കടം കൊടുക്കുക .

ഒരു കാര്യം ഇപ്പോഴും ഓര്ക്കുക  , 500 രൂപ സംബാദിക്കാൻ  ചിലപ്പോ 1 ദിവസം മൊത്തം വേണ്ടിവരും , പക്ഷെ അത് ചിലവാക്കാൻ 1 മിനിറ്റ് മതി. നാട്ടുകാരുടെയും കുടുംബക്കാരുടെയും മുന്നിൽ പോങ്ങച്ചം കാണിച്ചത്‌ കൊണ്ട് നിങൾ ഒന്നും നേടാൻ പോകുന്നില്ല , ബുദ്ധിപരമായി പണം ക്രയ വിക്രിയം ചെയ്താൽ ഭാവി ജീവിതം സുരക്ഷിതമാക്കാം.